NEWS
വാക്കുകളുടെ വേദിയിൽ പുതു തലമുറ: വക്റ ശാന്തിനികേതൻ മദ്രസയിൽ സാഹിത്യ വേദി ഉദ്ഘാടനംചെയ്തു
05/10/2025 07:32 PM IST
nila

ദോഹ: വിദ്യാർത്ഥികളി ലെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുന്നതി നായി വക്റ ശാന്തിനികേതൻ അൽ മദ്റസ അൽ ഇസ്ലാമിയയിൽ സാഹിത്യ വേദി രൂപീകരിച്ചു.മദ്രസ ഹെഡ് ബോയ് നസാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മാപ്പിള കല അക്കാദമി ഖത്തർ ചാപ്റ്റർ സെക്രട്ടറി ഷഫീർ വാടാനപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ എം.ടി. ആദം സാഹിത്യത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിന്റെ ആവശ്യകതയും വിശദീകരിച്ചു.സാഹിത്യ വേദി സെക്രട്ടറി അമാൻ സ്വാഗതവും ഹെഡ് ഗേൾ ഇൻശാ ഫാത്തിമ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി അംനയും സംഘവും ഗാനമാല അവതരിപ്പിച്ചു.
റിമ ഖിറാഅത്ത് (ഖുർആൻ പാരായണം) നടത്തി.കലാവിഭാഗം കൺവീനർ ഡോ. സൽമാൻ, ജാസിഫ് കെ., ഹംസ, ഫജറുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











